ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി എബി ഡിവില്ലേയ്‌സ്

ബെംഗളൂരു : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേയ്‌സ് രംഗത്ത്. സണ്‍ റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ഡിവില്ലേയ്‌സിനെ ക്ലീന്‍ ബൗള്‍ണ്ടാക്കിയതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി ഡിവില്ലേഴ്‌സ് രംഗത്തെത്തിയത്.

റാഷിദ് ഖാന്‍ വളരെ മികച്ച ക്രിക്കറ്ററാണ്, അദ്ദേഹത്തോട് തനിക്ക് വലിയ ബഹുമാനമുണ്ട്. തങ്ങള്‍ അധികം മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ വന്നിട്ടില്ല, എന്നാല്‍ കളിച്ചപ്പോളൊക്കെ അദ്ദേഹത്തിന്റെ ബൗളിംഗ് മികച്ചതായിരുന്നു. അവസാന മത്സരത്തില്‍ അദ്ദേഹം എന്നെ ബൗള്‍ഡാക്കുകയും ചെയ്തു- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യുന്നതിലെ സന്തോഷവും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. കോഹ്‌ലി എപ്പോഴും കളിക്കാരെ പ്രചോദിപ്പിച്ച് കൊണ്ടിരിക്കുമെന്നും, അത് കൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പമുള്ള ബാറ്റിംഗ് വളരെ രസകരമാണെന്നും സഹതാരങ്ങള്‍ എന്നതിലുപരി വളരെ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും ഡിവില്ലേഴ്‌സ് വ്യക്തമാ്ക്കി.

 

നടപ്പു സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 10 കളിയില്‍ മൂന്നു ജയവും ഏഴു തോല്‍വിയുമായി പുറത്താകലിന്റെ വക്കിലാണ് റോയല്‍ ചലഞ്ചോഴ്‌സ് ബാംഗ്ലൂര്‍. പനിയെത്തുടര്‍ന്ന് രണ്ട് മത്സരത്തെ ഇടവേളയ്ക്ക് ശേഷം ഡിവില്ലേഴ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തിരിച്ചെത്തിയെങ്കിലും 5 റണ്‍സ് മാത്രമെടുത്ത് സ്പിന്നര്‍ റാഷിദ് ഖാനു ബൗളില്‍ പുറത്താകുകയായിരുന്നു. മത്സരത്തില്‍ അഞ്ചു റണ്‍സിന് ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്തു. അതേസമയം 10 മത്സരങ്ങളില്‍ നിന്നായി 22 ശരാശരിയില്‍ 13 വിക്കറ്റുമായി റാഷിദ് ഖാന്‍ മികച്ച ഫോം തുടരുകയാണ്. 16 പോയന്റുള്ള ഹൈദരബാദാണ് ലീഗില്‍ തലപ്പത്ത്.