ബലാത്സംഗത്തിന് ശേഷം തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ ബലാത്സംഗത്തിനിരയായ ശേഷം തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ലാല ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുപതുകാരിയാണ് മരിച്ചത്.

ഡിസംബര്‍ 14 നായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പീഡനത്തിനു ശേഷം തീകൊളുത്തിയ കുട്ടിയെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഇന്നലെ വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.അടുത്ത ബന്ധുക്കളിലൊരാളാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പൊലീസിന്റെ വാദം.

SHARE