രണ്ടരവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 15കാരി പ്രസവിച്ചു

ചണ്ഡിഗഡ്: തുടര്‍ച്ചയായി രണ്ടരവര്‍ഷം പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു. ഹരിയാനയിലാണ് 15കാരി കുഞ്ഞിന് ജന്മം നല്‍കിയത്. നേപ്പാളി പെണ്‍കുട്ടിയാണ് 28 മാസത്തെ തുടര്‍ച്ചയായ ലൈംഗിപീഡനത്തിനിരയായത്. ജൂലായ് അഞ്ചാം തിയ്യതി പെണ്‍കുട്ടി പ്രസവിച്ചത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ മകളെ പീഡിപ്പിച്ചത് ഹിസാര്‍ ഗ്രാമത്തിലെ പൗള്‍ട്രി ഫാമിന്റെ ഉടമയും കൂട്ടാളിയുമാണെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം അഞ്ചാം തിയ്യതി റോത്തക്കിലെ മെഡിക്കല്‍ കോളജിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുറച്ചുനാളുമുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ തുടര്‍ച്ചയായി പീഡനത്തിനിരയായ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ പ്രതികള്‍ തങ്ങളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവ് പരാതിയില്‍ പറയുന്നു.

പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബിന്‍ഡ് പൊലീസ് സ്‌റ്റേഷന്‍ ചാര്‍ജുള്ള ഓഫീസര്‍ ഷീല റാണി പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇവര്‍ അറിയിച്ചു.

SHARE