കൊച്ചി: വാല്പാറയില് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം. പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായാണ് കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടിയത്.
കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന വാദമാണ് പ്രതി കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷനും കോടതിയോട് സമ്മതിച്ചു. ഇതോടെ 90 ദിവസം കഴിഞ്ഞെന്ന വാദം അംഗീകരിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പീഡനത്തനിരയായി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ കുറ്റംപത്രം സമര്‍പ്പിക്കാത്തതിന് പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 2020 ജനുവരി എട്ടിനാണ് സഫര്‍ഷാ അറസ്റ്റിലാകുന്നത്. എന്നാല്‍ 90 ദിവസം പൂത്തിയാകുന്നതിന് മുന്‍പ് വിചാരണ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതായത് ഏപ്രില്‍ ഒന്നിന്. ഈ കുറ്റപത്രം കോടതി അംഗീകരിക്കുകയും ചെയ്തു.
മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്നാട് അതിര്‍ത്തിയായ വാല്‍പ്പാറയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുയായിരുന്നു. വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതോടെ വിഴിവിട്ട ഇടപെടല്‍ ഉണ്ടായെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.