ആസാം സ്വദേശിനിയായ ആറുവയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ആസാം സ്വദേശിനിയായ ആറുവയസുകാരിയെ പീഡിപ്പിച്ച മധ്യവസയ്ക്കന്‍ പിടിയില്‍. പൂവ്വം അഞ്ചുകുന്നില്‍ താമസിക്കുന്ന ആസാം സ്വദേശികളായ ദമ്പതികളുടെ മകളാണ് ഇന്നലെ പീഡനത്തിനിരയായത്. പൂവ്വത്തെ അമല്‍ പപ്പടം കമ്പനിയിലെ മലപ്പുറം എരമംഗലം സ്വദേശി കെ.എ നാരായണനാ(50)ണ് പിടിയിലായത്.

നാരായണന്റെ സഹോദരനാണ് പപ്പടകമ്പനി നടത്തുന്നത്. ഇവിടെ ജോലിക്കാരിയാണ് പെണ്‍കുട്ടിയുടെ അമ്മ. അമ്മ അകത്ത് ജോലിചെയ്യവേ മിഠായി വാങ്ങിത്തരാമെന്നുപറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ നാരായണന്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം നേരില്‍ കണ്ട് അമ്മ ബഹളം വെക്കുകയായിരുന്നു. ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെതുടര്‍ന്ന് തളിപ്പറമ്പ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നാരായണനെതിരെ കേസെടുത്തത്.

ഒളിവില്‍ പോയ ഇയാളെ സി.ഐയുടെ നേതൃത്വത്തില്‍ എ.എസ്.ഐ അബ്ദുല്‍ റൗഫ്,സി.പി.ഒ മാരായ സഹനേഷ്,ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

SHARE