പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 55 കാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍: ഭോപ്പാലില്‍ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരന്‍ അറസ്റ്റില്‍. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.

ഭോപ്പാലിലെ സുന്ദര്‍ നഗറിലുള്ള പശു വളര്‍ത്തല്‍ കേന്ദ്രത്തിലെത്തിയ പ്രതി തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. പശുവിന്റെ കരച്ചില്‍ക്കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ഇതോടെ സംശയത്തിലായ ഫാം ജീവനക്കാര്‍ വിവരം ഉടമയെ അറിയിക്കുകയായിരുന്നു. പിന്നീട് ഫാം ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഫാമിലെത്തി പശുവിനെ പീഡിപ്പിക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ഫാമില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഇയാളെ പിടികൂടുകയായിരുന്നുവെന്ന് അശോക് ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് എ ശ്രീവാസ്തവ പറഞ്ഞു.

SHARE