പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച നാല്‍പത്തിമൂന്നുകാരന്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ സ്വദേശി റിയാസാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. സ്‌കൂളില്‍ മാനസിക പ്രശ്‌നങ്ങള്‍ കാണിച്ച പെണ്‍കുട്ടിയെ വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

SHARE