മകളെ ബലാത്സംഗം ചെയ്തെന്ന് പരാതി നല്‍കിയതിന് ഉത്തര്‍പ്രദേശ് കാണ്‍പൂരില്‍ അമ്മയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തി.
2018ലാണ് പതിമ്മൂന്നുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പ്രതികളായ ആബിദ്, മിന്റു, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരില്‍ മൂന്നുപേരെ പരാതിയെ തുടര്‍ന്ന് പേലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു പ്രാദേശിക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം കുടുംബം നിരാകരിച്ചു. ഇതോടെ രോഷാകുലരായ പ്രതികള്‍ കുടുബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.