യു.പിയില്‍ പൊലീസ് വേഷത്തിലെത്തിയ സംഘം സഹോദരിമാരെ ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ പൊലിസ് വേഷത്തിലെത്തിയ സംഘം സഹോദരിമാരെ വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പൊലിസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറുകയും കുടുംബാംഗങ്ങള്‍ക്ക് വ്യാജ മദ്യലോബിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പൊലിസ് സ്‌റ്റേഷനിലെത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇതിനുശേഷം പെണ്‍കുട്ടികളെ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ സഹോദരിമാരാണ് വീട്ടുകാരെ വിവരമറിയിച്ചത്. പെണ്‍കുട്ടികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി.

SHARE