പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: ഷഫീക് കാസിമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് സംഘടനയായ ഇമാം കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗമായിരുന്ന ഷഫീക് കാസിമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഷഫീക് കാസിമി ജോലി ചെയ്തിരുന്ന തിരുവനന്തപുരം തെളിക്കോട് മഹല്ല് പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

പള്ളികമ്മിറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വാര്‍ത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് അല്‍ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല.

SHARE