പതിനാറുകാരിയെ പീഡിപ്പിച്ചു; പിതാവടക്കം നാല് പേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പിതാവടക്കം നാല് പ്രതികള്‍ പിടിയില്‍.നിരന്തരമായി പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയായിരുന്നു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. തുടര്‍ന്ന് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.പെണ്‍കുട്ടിയുടെ പിതാവിനെതിരെ നേരത്തയെും പോക്‌സോ കേസുണ്ടെന്നാണ് വിവരം.

SHARE