പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

കോട്ടയം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. 2019 ഏപ്രില്‍ മുതലാണ് പീഡനം ആരംഭിച്ചതെന്നും, കുട്ടി ഉറങ്ങുമ്പോഴും കുളിപ്പിക്കുമ്പോഴുമാണ് പീഡനത്തിനിരയാക്കിയതെന്നും പരാതിയില്‍ പറയുന്നു. പൊലീസ് പതിനൊന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി. കൗണ്‍സിലിംഗിനിടെയാണ് വിവരം പുറത്ത് വന്നത്.

SHARE