എം.എല്‍.എ ഹോസ്റ്റലിലെ പീഡനം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ തെളിവുകള്‍

തൃശൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എം.എല്‍.എ ഹോസ്റ്റില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെൡവുകളാണ് പൊലീസിന് ലഭിച്ചത്.

ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ മാസ്റ്ററുടെ മുറിയിലാണ് മൂന്ന് ദിവസം ജീവന്‍ലാല്‍ താമസിച്ചത്. രഹസ്യമൊഴിയില്‍ പെണ്‍കുട്ടി പരാതി ആവര്‍ത്തിച്ചാല്‍ ജീവന്‍ലാലിനെ അറസ്റ്റു ചെയ്യും. ജൂലായ് പത്തിന് അരുണന്‍മാസ്റ്റുടെ മുറിയില്‍വെച്ചാണ് ജീവന്‍ലാല്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്.

പെണ്‍കുട്ടി ഇത് പാര്‍ട്ടി നേതൃത്വത്തേയും ഡി.വൈ.എഫ്.ഐ നേതൃത്വത്തേയും അറിയിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടി പരാതി നല്‍കിയത്.

SHARE