തോപ്പുംപടി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

കൊച്ചി: തോപ്പുംപടി കൂട്ടബലാത്സംഗ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. ഒന്നാം പ്രതി തോപ്പുംപടി വരമ്പത്ത് ലേന്‍ പുതുശേരി അരുണ്‍ സ്റ്റാന്‍ലി(22), തുണ്ടിപ്പറമ്പില്‍ വിഷ്ണു ജയപ്രകാശ്(23), ചിറയ്ക്കപ്പറമ്പില്‍ ക്ലീറ്റസ് മകന്‍ ആന്റണി ജിനേഷ്(26) കാസര്‍കോട് സ്വദേശിയും ഇപ്പോള്‍ ആലപ്പുഴ തുറവൂര്‍ വലിയവീട്ടില്‍ ക്രിസ്റ്റഫര്‍ ജോസഫ്(23) എന്നിവര്‍ക്കാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തായ അരുള്‍ പ്രണയം നടിച്ച് ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍ കൊണ്ടു പോയി മദ്യം നല്‍കിയ ശേഷം എറണാകുളത്ത് ഫ്‌ലാറ്റിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു സുഹൃത്തുക്കള്‍ കൂടി എത്തി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് കുറ്റപത്രം. 2018 ഒക്ടോബര്‍ 13നാണ് സംഭവം. പിന്നീട് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

SHARE