പീഡനശ്രമം തടഞ്ഞു ; ദളിത് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് കൊന്നു

ദളിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് യുവാവ് കൊന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കാര്‍ ഇടിച്ച് ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളെയാണ് ഇയാള്‍ കൊന്നത്. അതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച 30കാരന്‍ തന്നെയാണ് ഇരുവരെയും കാറിലെത്തി ഇടിച്ചിട്ടത്.

കാര്‍ പാഞ്ഞ് വന്ന് വൃദ്ധരായ സത്രീകളുടെ മേല്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉന്നത ജാതിയില്‍പ്പെട്ട 30 കാരനാണ് സ്ത്രീകളുടെ മേല്‍ വാഹനം ഇടിച്ചത്. ഇയാള്‍ നേരത്തേ ഈ സ്ത്രീകളുടെ ബന്ധുവായ 22 വയസുള്ള ദലിത് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.