റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ജോലി ഉറപ്പാക്കണം: റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ

കോഴിക്കോട്: എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ജോലി ഉറപ്പാക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ എല്‍.ഡി.സി റാങ്ക് ജേതാക്കളുടെ കൂട്ടായ്മയായ ‘ചിറകി’ന്റെ ജില്ലാ തല സംഗമം എന്‍.ജി.ഒ ഹാളില്‍ നടന്നു. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം രാജചന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു.

മുഴുവന്‍ റാങ്ക് ജേതാക്കള്‍ക്കും ജോലി നേടിക്കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാന്‍ യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ദിനചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സൈജല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷിബിന്‍, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ അതുല്‍, പ്രസാദ്, തപന്‍, അമൃത, അപര്‍ണ, വിശ്വനാഥ്, അനീഷ്, വൈശാഖ് തുടങ്ങിയവര്‍ സംസാരിച്ചു.സരിത റോബിന്‍ നന്ദി പറഞ്ഞു.

SHARE