രാജ്യസഭാംഗത്വം സ്വീകരിക്കും; പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയ്

രാജ്യസഭാ എം.പിയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിന് ശേഷം ആദ്യ പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയ്. രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കുന്നു എന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം പറയാമെന്നും ഗൊഗോയ് പറഞ്ഞു. ഗുവാഹതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മിക്കവാറും നാളെ ഡല്‍ഹിയിലേക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം’ ഗൊഗോയ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഇതിനെതിരെ നിയമ വൃത്തങ്ങളില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

SHARE