ഞാന്‍ എം.പിയായതില്‍ വിമര്‍ശിക്കുന്നവരെല്ലാം രാജ്യത്തിന്റെ ശത്രുക്കള്‍; രഞ്ജന്‍ ഗൊഗോയ്


ന്യൂഡല്‍ഹി: താന്‍ രാജ്യസഭാ എം.പിയായത് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് എന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി. ശനിയാഴ്ച ടൈംസ് നൗ ചാനലിന്റെ ഫ്രാങ്ക്ലി സ്പീക്കിംഗ് വിത്ത് നവിക കുമാര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിച്ചതിന് ശേഷം രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് തൊഴിലായിട്ടല്ല സേവനമായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ചീഫ് ജസ്റ്റിസായി വിരമിച്ചതിന് ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ഒരു തൊഴിലാണെന്ന് കരുതുന്നുണ്ടോ? ഇത് ശരിയല്ല. എവിടെ നിന്നാണ് ഈ ചിന്തയൊക്കെ വരുന്നത്. വര്‍ഷത്തിലെ 365 ദിവസത്തില്‍ നിങ്ങള്‍ ഒരു സെഷനില്‍ പങ്കെടുക്കുന്നത് 60 ദിവസം മാത്രമാണ്. നിങ്ങളുടെ ശമ്പളം വിരമിച്ച ഒരു ചീഫ് ജസ്റ്റിസിന് ലഭിക്കുന്നതിനേക്കാള്‍ കുറവോ അല്ലെങ്കില്‍ തുല്യമോ ആയിരിക്കും. എന്നിട്ടും നിങ്ങള്‍ പറയുന്നു അതൊരു ജോലിയാണ്. അതും ഞാന്‍ പുറപ്പെടുവിച്ച വിധികള്‍ക്കുള്ള പ്രതിഫലമാണ് എന്നൊക്കെ.’ രാജ്യത്തിന്റെ ശത്രുക്കള്‍ക്കേ ഇങ്ങനെയൊക്കെ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

SHARE