2024 ലെ പൊതു തെരഞ്ഞെടുപ്പ് വേണ്ട, മോദി തന്നെ അടുത്ത തവണയും ഭരിക്കട്ടെ- വിചിത്ര ആവശ്യവുമായി കങ്കണ റണാവട്ടിന്റെ സഹോദരി

മണാലി: രാജ്യത്ത് 2024 ലെ പൊതുതെരഞ്ഞെടുപ്പ് വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തില്‍ അടുത്ത തവണയും തുടരട്ടെ എന്നും നടി കങ്കണ റണാവട്ടിന്റെ സഹോദരി രങ്കോലി ചന്ദല്‍. ട്വിറ്ററിലാണ് ഇവരുടെ അഭിപ്രായ പ്രകടനം.
‘നമ്മള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ മുമ്പില്‍ കാണുകയാണ്. ഒന്നര വര്‍ഷം കൊണ്ട് മോദിജി സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് എനിക്ക് ഉറപ്പാണ്. തെരഞ്ഞെടുപ്പിന് വേണ്ടി ലക്ഷക്കണക്കിന് കോടി രൂപയാണ് നാം ചെലവഴിക്കുന്നത്. ഒരു രാഷ്ട്രമെന്ന നിലയ്ക്ക് അടുത്ത തെരഞ്ഞെടുപ്പ് ഒഴിവാക്കി മോദിജിയെ അടുത്ത തവണയും പ്രധാനമന്ത്രിയാക്കണം’ – എന്നാണ് രംഗോലിയുടെ വിചിത്രമായ കുറിപ്പ്.

https://twitter.com/Rangoli_A/status/1249186070366949377


അനാവശ്യമായി നമ്മള്‍ കുറെ പണം ചെലവഴിക്കുകയാണ് എന്നും ഇത്തരമൊരു വിപ്ലവകരമായ കാല്‍വയ്പ്പു നടത്താന്‍ രാജ്യം മുന്നോട്ടു വരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


മോദി-ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ നിരന്തരമായി ട്വീറ്റ് ചെയ്യുന്നയാളാണ് രോഗോലി. മതവിഭാഗീയത വളര്‍ത്തുന്ന ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ ഇവര്‍ക്ക് ട്വിറ്റര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്വിറ്റര്‍ ദേശ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണ് രംഗോലി ഇതിനോട് പ്രതികരിച്ചിരുന്നത്. സഹോദരി കങ്കണ റണാവട്ടും മോദി അനുകൂലിയാണ്.