ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇരുസേനകളും പിന്‍വാങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് മോദി പറഞ്ഞത് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രണ്‍ദീപ് സിങ് സുര്‍ജേവാലയും.
आदरणीय प्रधान मंत्री जी,
— Randeep Singh Surjewala (@rssurjewala) July 7, 2020
क्या आपके शब्द याद हैं?
क्या आपके शब्दों के कोई मायने हैं?
क्या बताएँगे की अब हमारी फ़ोर्स हमारी सरज़मीं से क्यों पीछे हट रही हैं?
देश जबाब माँगता है। pic.twitter.com/M6RgEfK7sQ
2013 ല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ സേനകള്‍ നടത്തിയ പിന്മാറ്റത്തെ കുറിച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കുന്നത് മനസിലാക്കാം, പക്ഷെ എന്തിനാണ് ഇന്ത്യന്‍ സേന പിന്‍വാങ്ങുന്നത്, നാമെന്തിന് പിന്‍മാറണം’, ഇതായിരുന്നു മോദി ട്വീറ്റ് ചെയ്തത്.
I stand with Modiji on this. PM must answer his question! https://t.co/xauOoFONvh
— Shashi Tharoor (@ShashiTharoor) July 7, 2020
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയുടെ അന്നത്തെ വാക്കുകള്‍ ഓര്‍മയുണ്ടോ, ആ വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥം കല്‍പിച്ചിരുന്നോ, നമ്മുടെ മണ്ണില്‍ നിന്ന് നമ്മുടെ സേന പിന്‍മാറുന്നതെന്തിനെന്ന് വ്യക്തമാക്കാമോ, രാജ്യം അതിനുള്ള ഉത്തരം തേടുകയാണ്’, സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിയ്‌ക്കെതിരെ പരിഹാസവുമായി ശശിതരൂരും ട്വീറ്റ് ചെയ്തു. ‘ഇക്കാര്യത്തില്‍ ഞാന്‍ മോദിജിയ്‌ക്കൊപ്പമാണ്, ഈ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം തന്നെ നല്‍കണം’. മോദിയുടെ ട്വീറ്റിനൊപ്പം തരൂര്‍ കുറിച്ചു.