റമളാനിലെ തറാവീഹ് നിസ്‌കാരം പള്ളികളിൽ ഉണ്ടാവില്ല ; സഊദി ഇസ്ലാമിക കാര്യ മന്ത്രി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിശുദ്ധ റമളാനിലും പള്ളികളിൽ ആരാധനകൾക്ക് നിയന്ത്രണം തുടരുമെന്ന് സഊദി ഇസ്ലാമിക കാര്യ മന്ത്രി ഡോ . അബ്ദുൽ ലത്തീഫ് ആലു ഷെയ്ഖ് വ്യക്തമാക്കി. നിർബന്ധ നിസ്കാരങ്ങൾ പോലും നടക്കാത്ത സ്ഥിതിക്ക് റമളാനിലെ തറാവീഹ് നിസ്കാരവും പള്ളികളിൽ വെച്ച് നടത്താൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പുണ്യങ്ങൾ പെയ്തിറങ്ങുന്ന മാസത്തിനു ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കോവിഡ് രോഗബാധ വർധിക്കുകയാണ് . ഈ സാഹചര്യത്തിൽ വീടുകളിൽ വെച്ച് മറ്റു നിസ്കാരങ്ങൾ നിർവഹിക്കുന്നത് പോലെ തറാവീഹും നിർവഹിക്കേണ്ടി വരും . ജുമുഅയും അഞ്ച് നേരങ്ങളിലുള്ള നിർബന്ധിത നിസ്‍കാരങ്ങളും നടക്കാത്ത അവസ്ഥയിൽ തറാവീഹും രാജ്യത്തെ പള്ളികളിൽ നടക്കില്ലെന്ന് മന്ത്രി പറഞ്ഞു .

SHARE