വിജയരാഘവനെതിരെ ഇനിയും നടപടിയെടുത്തില്ല വനിതാ കമ്മീഷനു രണ്ടു നീതിയെന്ന് രമ്യ ഹരിദാസ്

ആലത്തൂര്‍: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂര്‍ ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രംഗത്ത്. വനിതാ കമ്മീഷന്‍ രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കണ്ണൂരില്‍ കെ.സുധാകരനെതിരെ കമ്മീഷന്‍ നിയമ നടപടിക്കു നീങ്ങിയത് വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നാണ് കേട്ടത്. എന്നിട്ടും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയ തനിക്ക് നീതി കിട്ടിയില്ലെന്നും രമ്യ പറഞ്ഞു.

നേരത്തെ രമ്യ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ഈ സംഭവത്തില്‍ പരാതിപ്പെട്ടിട്ടും വനിതാ കമ്മീഷന്‍ നടപടി എടുക്കാത്തതിലാണ് രമ്യയുടെ പ്രതിഷേധം.