തന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് രമ്യ ഹരിദാസ്

തൃശൂര്‍: തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. രമ്യ ഹരിദാസ് രാഷ്ട്രീയം പറയുന്നില്ല എന്ന എതിര്‍സ്ഥാനാര്‍ഥി പി.കെ ബിജുവിന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണ് രമ്യ നിലപാട് അറിയിച്ചത്. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ രാഷ്ട്രീയം പറയുന്നില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല. എന്തെന്നാല്‍ എതിര്‍ സ്ഥാനാര്‍ഥിയല്ല എന്റെ ശൈലി. എനിക്ക് എന്റേതായ പ്രചാരണ ശൈലിയുണ്ട്. അതു രണ്ടും വ്യത്യസ്തമാണ്. അതു കൊണ്ട് പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താന്‍ ഒരു ഉദ്ദേശവുമില്ലെന്ന് രമ്യ പറഞ്ഞു.