ലോക്‌സഭയില്‍ ആലത്തൂരിന്റെ കര്‍ഷക ശബ്ദമായി രമ്യ ഹരിദാസ്

സ്്പീക്കര്‍ ഒ.എം ബിര്‍ളയെ തിരുത്തി ലോക്‌സഭയില്‍ രമ്യ ഹരിദാസിന്റെ ആദ്യ പ്രസംഗം. രമ്യയെ, രേമയ്യ ഹരിദാസ് എന്ന് അഭിസംബോധന ചെയ്ത് വിളിച്ച സ്്പീക്കര്‍ ഒ.എം ബിര്‍ളയെ വിനീതമായി തിരുത്തിയായിരുന്നു ആലത്തൂര്‍ എംപിയുടെ തുടക്കം.

തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തിരുന്ന കക്ഷിയാണ് ഇനി സംസാരിക്കാന്‍ പോകുന്നത് എന്ന സ്പീക്കറുടെ മുഖവുര കൂടി വന്നതോടെ സഭയില്‍ അഭിനന്ദനവും കയ്യടിയുമുയര്‍ന്നു.

ആലത്തൂരിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് രമ്യ ഹരിദാസ് എംപി ലോക്‌സഭയിലെ തന്റെ ആദ്യ പ്രസംഗം ഉപയോഗപ്പെടുത്തിയത്.

SHARE