‘അര്‍ണബ്, ഒരു വാര്‍ത്താവേശ്യ’; പുതിയ സിനിമയ്ക്ക് പേരിട്ട് രാംഗോപാല്‍ വര്‍മ്മ

ഡല്‍ഹി: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ രാംഗോപാല്‍ വര്‍മ. ട്വിറ്ററിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.

‘അദ്ദേഹത്തിനെക്കുറിച്ചുള്ള എന്റെ സിനിമക്ക് പേരിട്ടു.’അര്‍ണബ്, ഒരു വാര്‍ത്താവേശ്യ’. അദ്ദേഹത്തെക്കുറിച്ച് വിശദമായി പഠിച്ചപ്പോള്‍ വാര്‍ത്തകൂട്ടിക്കൊടുപ്പുകാരനാണോ വാര്‍ത്താവേശ്യ എന്നതാണോ കൂടുതല്‍ അനുയോജ്യം എന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. ആ ഘോരശബ്ദത്തെ ഒടുവില്‍ വാര്‍ത്താവേശ്യ എന്ന് തന്നെ വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ട്വിറ്ററില്‍ രാംഗോപാല്‍ വര്‍മ്മ കുറിച്ചു.

അര്‍ണബിനെ പൊതുജനമധ്യത്തില്‍ സിനിമയിലൂടെ തുറന്നുകാട്ടുമെന്നും അര്‍ണബിന്റെ സിനിമക്കെതിരെയുള്ള ഓരോ പ്രതികരണങ്ങളും പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാല്‍ വര്‍മ പ്രതികരിച്ചു. ബോളിവുഡ് സിനിമ മേഖലക്കുനേരെ അര്‍ണബ് ഉയര്‍ത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ് രാംഗോപാല്‍ വര്‍മയെ ചൊടിപ്പിച്ചത്.

SHARE