മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ചാനല്‍ എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചാണ് രാംഗോപാല്‍ വര്‍മയുടെ അടുത്ത സിനിമ. ഓഗസ്റ്റ് പന്ത്രണ്ടിന് അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ ചര്‍ച്ച തുടങ്ങുന്ന 9 മണിക്ക് 9 മിനുട്ട് മുമ്പ് അര്‍ണബ് ദ് ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്ന പേരിലുള്ള സിനിമയുടെ ഫസ്റ്റ്ലുക്ക് വര്‍മ പുറത്തുവിടുകയുണ്ടായി.
നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധിപ്പിച്ച് ബോളിവുഡിനെ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശേഷിപ്പിച്ചതിനുള്ള മറുപടിയാണ് ആര്‍ജിവിയുടെ ഈ സിനിമ. സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഹിന്ദി സിനിമാ മേഖലയെ കുറിച്ച് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ചില ചാനലുകള്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
സിനിമയുടെ പേര് തീരുമാനിച്ചതിനെക്കുറിച്ച് വര്‍മുയുടെ വാക്കുകള്‍: അര്‍ണബ്, ദ് ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. അര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ എന്ത് കൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. രണ്ടും പ്രസക്തമായിരുന്നു, ഒടുവില്‍ ഞാന്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് കൊടുക്കാന്‍ തീരുമാനിച്ചു. എനിക്കറിയാം ഈ ട്വീറ്റുകളില്‍ ഞാന്‍ കുറച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്, അര്‍ണബില്‍ നിന്നാണ് ഈ വാക്കുകള്‍ ലഭിച്ചത്’, ട്വീറ്റില്‍ പറയുന്നു.