ഡല്‍ഹിയില്‍ കൊറോണ വാര്‍ഡുകളില്‍ ജോലിചെയ്യുന്ന നേഴ്‌സുമാര്‍ക്ക് താമസിക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു

തിരുവനന്തപുരം: ഡല്‍ഹിയില്‍ കൊറോണവാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നേഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുകൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടാവിശ്യപ്പെട്ടു. നേഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണം. എല്‍. എന്‍. ജെ. പി ആശുപത്രിയിലെ നേഴ്‌സ്മാര്‍ അടക്കമുള്ളവര്‍ക്ക് ഡല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ താല്‍ക്കാലിക താമസം ഒരുക്കാനാണ് ഡല്‍ഹി ഭരണകൂടം തയാറെടുക്കുന്നത്.

ഭൂരിഭാഗം നേഴ്‌സ്മാരും വീടുകളില്‍ പോയി മടങ്ങിവരാന്‍ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്. ഡല്‍ഹിയില്‍ ഇതിനകം 12 നേഴ്‌സ്മാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കൊറോണ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന നേഴ്‌സ്മാര്‍ക്ക് ജോലി കഴിഞ്ഞു മടങ്ങിയെത്തിടയാല്‍ ഐസൊലേഷന്‍ സൗകര്യം വേണം.അതിനായി അറ്റാച്ചഡ് ബാത്ത് റൂം സൗകര്യമുള്ള മുറികള്‍ കേരള ഹൗസില്‍ നിന്നും വിട്ടുനല്‍കണം. അതോടൊപ്പം ജോലി ചെയ്യുന്നവര്‍ക്ക് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ അടക്കമുള്ള സുരക്ഷാ സൗകര്യം ഉറപ്പ് വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

SHARE