മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയില്‍; ചെന്നിത്തല

തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വ്യക്തമാക്കി.

കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങള്‍. സ്പ്രിംഗ്ലര്‍ മുതല്‍ പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയില്‍ വരെ അഴിമതി നടക്കുമ്പോള്‍ അതൊന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കരുത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

SHARE