ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് രമേശ് ചെന്നിത്തല

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ  ചർച്ചാ വിഷയമാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്തിരിക്കുന്ന നാളെത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളില്ലെന്നും പതിനഞ്ചിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് നേരത്തെ തോറ്റിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

കേരള കോൺഗ്രസിലേത് ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും അത് അവർ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.