മഴക്കെടുതി: ഓണാഘോഷം മാറ്റിവെക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനം ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്ന 30 കോടി രൂപ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലവര്‍ഷക്കെടുതിയുടെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഇതിനെ നേരിടാന്‍ എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഇടുക്കി, വയനാട് ജില്ലകളില്‍ കൂടുതല്‍ സൈന്യത്തെയും ദുരിതാശ്വാസ സംഘങ്ങളെയും വിന്യസിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

SHARE