ഗവര്‍ണര്‍ പെരുമാറുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ പോലെ; വിമര്‍ശനവുമായി ചെന്നിത്തല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിയെ ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു.

തന്നോട് ആലോചിക്കാതെ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയതില്‍ കടുത്ത അമര്‍ഷമാണ് ഗവര്‍ണര്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ചെന്നിത്തലയുടെ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുകൂലിച്ച് നിലപാടെടുത്ത ഗവര്‍ണര്‍ പ്രതിഷേധിക്കുന്നവരെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരോ മന്ത്രിമാരോ ഗവര്‍ണര്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിട്ടില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

SHARE