പൗരത്വ ഭേദഗതി നിയമം: ലീഗിന്റെ ഹര്‍ജിയില്‍ ചെന്നിത്തല കക്ഷി ചേരും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കക്ഷി ചേരും. നിയമത്തിനെതിരെ കേരളം ഒരുമിച്ച് നില്‍ക്കണം. മുഖ്യമന്ത്രിയുമായും മറ്റു രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ആദ്യം ഹര്‍ജി നല്‍കിയത് മുസ്‌ലിം ലീഗാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ നേരിട്ടെത്തിയാണ് കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയത്. ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ഹരജിയില്‍ പറയുന്നു. നീതി പ്രതീക്ഷിക്കുന്നുവെന്നും ശക്തമായ പോരാട്ടം എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

SHARE