ബ്രൂവറി അനുവദിച്ചത് സി.പി.എം ഉന്നതനേതാവിന്റെ മകനുവേണ്ടി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി അനുമതിയില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയില്‍ പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നില്‍ സി.പി.എം ഉന്നതനേതാവിന്റെ മകനുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

ഒരു പദ്ധതിയുടെ മാനേജര്‍ ഇയാള്‍ തന്നെയാണ്. കോലിയക്കോട് കൃഷ്ണന്‍നായരുടെ മകനും കിന്‍ഫ്രയിലെ പ്രൊജക്ട് മാനേജരുമായ ടി. ഉണ്ണികൃഷ്ണനെതിരെയാണ് ചെന്നിത്തലയുടെ ആരോപണം. ബ്രൂവറി അഴിമതിയില്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണ്ണറെ കാണുകയും ചെയ്തു. എക്‌സൈസ് വകുപ്പ് വാര്‍ത്താകുറിപ്പിറക്കി തന്നെ അപമാനിച്ചുവെന്നും വകുപ്പ് സെക്രട്ടറിക്കെതിരെ പരാതി നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

SHARE