‘രാജ്യത്ത് ഭീതി വിതക്കാനുള്ള നയത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവും’; ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനതിരെ സംയുക്ത പ്രതിഷേധവുമായി ഭരണപക്ഷവും പ്രതിപക്ഷവും. ഈ നിയമത്തിലൂടെ രാജ്യത്ത് ഭീതി വിതക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് പടരുന്ന ഭയത്തിന് എതിരായ കൂട്ടായ്മയാണ് കേരളത്തിലെ സംയുക്ത പ്രതിഷേധമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ പോലും തകര്‍ക്കുന്ന നിയമമാണ്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇന്ത്യയെ വിഭജിക്കുന്ന നിയമം നടപ്പാക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ചേര്‍ന്ന് നടപ്പാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മൗലിക അവകാശങ്ങള്‍ക്കെതിരായ കടന്ന് കയറ്റമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഒരു ആഭ്യന്തരമന്ത്രിയും സംസാരിക്കാന്‍ പാടില്ലാത്ത വിധമാണ് അമിത്ഷായുടെ പ്രസംഗമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

SHARE