ഇന്റലിജന്റ്‌സ് വിഭാഗം പരാജയപ്പെട്ടു; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഇന്റലിജന്റ്‌സ് വിഭാഗം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രശ്‌നം വഷളാക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും അക്രമം നടത്തുമ്പോള്‍ സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്. ഇവര്‍ക്ക് മുതലെടുപ്പിനുള്ള അവസരം സര്‍ക്കാരിന്റെ നിലപാടിലൂടെ ഉണ്ടായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

SHARE