‘കന്യാസ്ത്രീകളെ തെരുവിലിറക്കിയത് സര്‍ക്കാര്‍’; ചെന്നിത്തല

കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

കന്യാസ്ത്രീകളെ തെരുവിലിറക്കിയത് സര്‍ക്കാരാണ്. ബിഷപ്പ് പ്രതിയാണെന്ന് പറയാന്‍ തനിക്കാവില്ല. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ജനങ്ങളെ നിജസ്ഥിതി അറിയിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.