ജനം ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പ്രളയദുരന്തത്തില്‍ സഹായഹസ്തവുമായെത്തിയവര്‍ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷം ആളുകള്‍ക്കും രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ജനം ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു. ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. സഹായം എത്തിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ പാര്‍ട്ടി ബാനര്‍ ഉപയോഗിക്കരുത്’-ചെന്നിത്തല പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി പറഞ്ഞിരുന്നു. ബോട്ടുകള്‍ക്ക് ഇന്ധനവും ഓരോ ദിവസത്തിനും മുവ്വായിരം രൂപ നല്‍കുന്നതിനും മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. അതാത് പ്രദേശങ്ങളില്‍ അവരെ ആദരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

SHARE