വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് നടി രംഭ. വാര്‍ത്ത നല്കിയവര് ആരെങ്കിലും താന്‍ കോടതിയില്‍ പോയിരുന്നത് കണ്ടിരുന്നോയെന്നും നടി ചോദിക്കുന്നു.
തന്റെ സഹോദരനില്‍ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. വിവാഹമോചനവുമായി ബന്ധപ്പെ്ട് കോടതിയെ സമീപിച്ചാല്‍ ആളുകള്‍ തന്നെ തിരിച്ചറിയില്ലേ? കോടതിയില്‍വെച്ച് തന്നെ ആരെങ്കിലും കണ്ടോ? തനിക്ക് രണ്ടുമക്കളുണ്ട്. മൂത്ത ആളെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരാന്‍ ഇറങ്ങുകയാണ്. തന്റെ ദാമ്പത്യത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം നല്ല രീതിയില്‍ പോകുന്നുവെന്നും രംഭ പറഞ്ഞു.
കോളിവുഡിലെയും മോളിവുഡിലെയും ഒരുകാലത്തെ ഹിറ്റ് നായികയായിരുന്ന രംഭ ഇന്തോകനേഡിയന്‍ വ്യവസായി ഇന്ദ്രന് പത്മനാഭനുമായി 2010ലാണ് വിവാഹിതയായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ ഏറെനാളായി ഇവര്‍ വെവ്വേറെ താമസിക്കുകയായിരുന്നു. ഹിന്ദു വിവാഹ നിയമം 9 പ്രകാരം ഭര്‍ത്താവുമായി വീണ്ടും ഒരുമിച്ച് ജീവിക്കണമെന്നും ദാമ്പത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചതെന്നായിരുന്നു പരന്നിരുന്ന വാര്‍ത്ത.