മതേതരത്വമെന്നാല്‍ മുസ്‌ലിം സ്വത്വം വീട്ടില്‍ ഉപേക്ഷിക്കണമെന്നല്ല; രാമചന്ദ്ര ഗുഹ

മതേതരത്വം എന്നാല്‍ മുസ്‌ലിം സ്വത്വത്തെ വീട്ടില്‍ ഉപേക്ഷിക്കണം എന്നല്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.പ്രതിഷേധത്തെ മതേതരമായി നിലനിര്‍ത്തുകയെന്നാല്‍ മുസ്‌ലിം സ്വത്വത്തെ വീട്ടില്‍ ഉപേക്ഷിക്കണമെന്നല്ല. ഇന്ത്യക്കാരായി പൊരുതുക എന്നുമാത്രമാണ് അത്‌ന്ല്‍കുന്ന അര്‍ത്ഥം. ഒരു അമുസ്‌ലിമിനും മുസ്‌ലിങ്ങള്‍ക്കൊപ്പം ഒരേ മുദ്രാവാക്യം ഉയര്‍ത്താന്‍ പറ്റുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ് വേണ്ടത്.’, അദ്ദേഹം പറഞ്ഞു.ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.പൗരത്വ ഭേഗതി പ്രതിഷേധം ഒരു മതത്തിന്റെ പേരില്‍ മാത്രമാണ് നടക്കുന്നതെന്ന ആരോപണങ്ങള്‍ക്കെതിരെയായിരുന്നു ഗുഹയുടെ പ്രതികരണം.

കഴിഞ്ഞ ഡിസംബറില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.അര്‍ബന്‍ നെക്‌സലാണ് ഗുഹയെന്ന് കര്‍ണാടക ബി.ജെ.പി ട്വിറ്ററില്‍ കുറിച്ചിരുന്നു.

SHARE