പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. ടൗണ്‍ ഹാളിനു സമീപം നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു ഗുഹ.

ഗാന്ധിജിയുടെ ചിത്രം കയ്യില്‍പിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് തന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് രാമചന്ദ്ര ഗുഹ എന്‍.ഡി.ടിവിയോടു പ്രതികരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

SHARE