അയോധ്യയില്‍ സമവായം എളുപ്പമല്ല; രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആര്‍.എസ്.എസ്

നാഗ്പൂര്‍: അയോധ്യ വിഷയത്തില്‍ സമവായം ഉണ്ടാക്കുക എളുപ്പമല്ലെന്നും തര്‍ക്കഭൂമിയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മിക്കും. മറ്റെവിടെയെങ്കിലും ഇത് നിര്‍മിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധി തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമവായത്തിലൂടെ ക്ഷേത്രം നിര്‍മിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ സമവായത്തിലെത്തുക എളുപ്പമല്ലെന്നാണ് തങ്ങള്‍ക്കുണ്ടായ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യ വിഷയത്തില്‍ നടത്തുന്ന സമവായ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

SHARE