‘രാമന്‍ നീതിയാണ്, അനീതിയോ വെറുപ്പോ അല്ല’; രാമക്ഷേത്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ മുതലെടുപ്പ് രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: മര്യാദ പുരുഷോത്തമന്‍ ഭഗവാന്‍ ശ്രീരാമന്‍ സകല മാനുഷിക മൂല്യങ്ങളുടെയും പ്രതിരൂപമാണ്. നമ്മുടെ ഹൃദയങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള മാനവികതയാണ്. രാമനെന്നാല്‍ സ്നേഹമാണ്, അത് വെറുപ്പില്‍ പ്രകടമാവില്ല. രാമനെന്നാല്‍ കാരുണ്യമാണ്, അത് ക്രൂരതയില്‍ പ്രകടമാവില്ല. രാമനെന്നാല്‍ നീതിയാണ്, അത് അനീതിയില്‍ പ്രകടമാവില്ല.

SHARE