കൊച്ചി: രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ സന്തോഷം പ്രകടിപ്പിച്ച് മുവാറ്റുപുഴ പൊലീസ് സ്റ്റേഷന്. മുവാറ്റുപുഴ പൊലിസ് സറ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷ പ്രകടനം നടന്നതായാണ് റിപ്പോര്‍ട്ട്. പൊലിസ് സറ്റേഷനിലെ ഏതാനും പൊലിസുകാരാണ് ലഡു വിതരണം ചെയ്തത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ടത്. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രാമക്ഷേത്രം പണിയുന്നത്.