ജന്മശതാബ്ദി: ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയില്‍ അനുസ്മരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലാണ് ഇരുവരും മുന്‍ പ്രധാനമന്ത്രിക്ക് ആദരവേകിയത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി നല്‍കിയ സംഭാവനകള്‍ രാജ്യം സ്മരിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഇന്ദിരാഗാന്ധിക്ക് ആദരവ് അര്‍പ്പിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഇന്ദിരാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.

SHARE