സ്‌നേഹവും ക്ഷമയും പഠിച്ചത് അവനില്‍നിന്ന്; രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുലിനെ ഓര്‍ത്ത് പ്രിയങ്ക

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇരുനേതാക്കളും തങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.

ആദ്യം രാഹുല്‍ഗാന്ധിയാണ് ട്വീറ്റിട്ടത്. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ സന്തോഷങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രിയങ്കയെ കെട്ടിപ്പിടിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവച്ചത്. കോണ്‍ഗ്രസിന്റെ വേദിയില്‍ ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രമാണ് രാഹുല്‍ പോസ്റ്റ് ചെയ്തത്.

തൊട്ടുപിന്നാലെ സഹോദരിയും പോസ്റ്റിട്ടു. ‘ ഒന്നിച്ചു ജീവിക്കുമ്പോള്‍, സ്‌നേഹവും സത്യവും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍നിന്നാണ്. ഇങ്ങനെയൊരു സഹോദരന്‍ ഉണ്ടായതില്‍ അഭിമാനം. രാജ്യത്തെ എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആഘോഷത്തില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍’ – എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

SHARE