ധനബില്ലുകള്‍ ദുരുപയോഗം ചെയ്യേണ്ടതല്ല,രാജ്യസഭയില്‍ ചര്‍ച്ചചെയ്യപ്പെടണം; മന്‍മോഹന്‍ സിങ്

രാജ്യസഭയുടെ പങ്കിനെ വിലകുറച്ച് കാണരുതെന്നും ബില്ലുകളെക്കുറിച്ച് പഠിക്കാന്‍ കൂടുല്‍ സമയം അനുവദിക്കണമെന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞു.

14,15 ലോക്‌സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ 16ാം ലോക്‌സഭയില്‍ 25 ശതമാനം ബില്ലുകള്‍ മാത്രമാണ് കമ്മിറ്റികള്‍ക്ക് വിട്ടത്. ലോക്‌സഭ എന്ത് ചെയ്താലും രാജ്യസഭ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതും ബില്ലുകള്‍ സൂക്ഷമമായി പഠിക്കേണ്ടതും അത്യാവശ്യമാണ്’ മന്‍മോഹന്‍ സിങ് പറഞ്ഞു.

പ്രധാന വിഷയങ്ങളില്‍ പോലും ധനബില്ലുകള്‍ ദുരപയോഗം ചെയ്യുന്നതും രാജ്യസഭയില്‍ ചര്‍ച്ച കൂടാതെ കടത്തിവിടുന്നതും കണ്ടിട്ടുണ്ട്. ട്രഷറി ബെഞ്ചിലുള്ളവര്‍ ഈ പ്രവണത ഇല്ലാതെ നോക്കണം അദ്ദേഹം പറഞ്ഞു. രാജ്യസഭ എന്നത് സംസ്ഥാനങ്ങളുടെ കൗണ്‍സിലാണെന്നും അതിനാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ സഭയുടെ അഭിപ്രായം ആരായേണ്ടതുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

SHARE