കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടും കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്: വിമത എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍

ബംഗളൂരു : കര്‍ണാടകയില്‍ രജ്യസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ വിണ്ടും കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ജെഡിഎസിന്റെ നാലു വിമത എംഎല്‍എമാര്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് ഇവര്‍  പാര്‍ട്ടിക്ക് രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ജെ.ഡി.എസുമായി അകന്നു നില്‍ക്കുകയായിരുന്ന സമീര്‍ അഹമ്മദ് ഖാന്‍, ശ്രീനിവാസമൂര്‍ത്തി, ഭീമ നായിക്, ചെലുവരായസ്വാമി എന്നിവരാണ് ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇവര്‍ നാലു പേര്‍ക്കും
അടുത്ത മൈസൂരുവില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിക്കും.

ഇന്നലെ കര്‍ണാടകയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു സീറ്റിലും കോണ്‍ഗ്രസ് ജയം സ്വന്തമാക്കിയിരുന്നു. രണ്ടു പേരെ വിജയിപ്പിക്കാന്‍ മാത്രം ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനു രാജ്യസഭയിലെ മൂന്നു സീറ്റും ലഭിച്ചതിനു പിന്നില്‍ ഇവരുടെ സഹായമാണ്. ഇവരെകൂടാതെ മൂന്നു എം.എല്‍.എമാര്‍കൂടി പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറക്കു വന്നുക്കൊണ്ടിരിക്കുകയാണ്. നേരത്തെ 2016 ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ ഏഴ് എംഎല്‍എ കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജ്യസഭ
സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖനേതാക്കളും എം.എല്‍.എമാരുമായ ആളുകളെ കോണ്‍ഗ്രസിലെത്തിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസ് ക്യാമ്പ് പകരുന്ന ആത്മവിശ്വാസം വലുതാണ്. അതേസമയം പാര്‍ട്ടിയിലെ കൊയിഞ്ഞുപോക്കിനു ബദലായി ബി.എസ്.പിയുമായി സഖ്യത്തിലായി കൂടുതല്‍ സീറ്റുനേടാനുള്ള ഒരുക്കത്തിലാണ് ജെഡിഎസ്സ്.s