രാജ്‌നാഥിന്റെ ഷൂ കെട്ടിക്കൊടുക്കാനും വേണം സൈനികന്‍! സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് പഴയ വിഡിയോ

ബി.ജെ.പിയുടെ സൈനിക സ്‌നേഹം ചോദ്യം ചെയ്ത് പഴയ വിഡിയോ സോഷ്യല്‍മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നു. ബി.എസ്.എഫ് ജവാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുക്കുന്ന വിഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവു ചോദിച്ചതിലൂടെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇന്ത്യന്‍ സൈനികരെ അപമാനിച്ചെന്ന ബി.ജെ.പിയുടെ വാദങ്ങള്‍ക്കിടെയാണ് പഴയ വിഡിയോ വീണ്ടും ചിലര്‍ സോഷ്യല്‍മീഡിയയില്‍ പൊടിതട്ടിയെടുത്തത്.

2014ല്‍ ഗുജറാത്ത് സന്ദര്‍ശനത്തിനിടെയാണ് സംഭവം. ഇന്തോ- പാക് അതിര്‍ത്തിയിലെ കുച്ച് മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ആഭ്യന്തര മന്ത്രി. കസേരയില്‍ വിശ്രമിക്കുന്ന രാജ്‌നാഥിന്റെ ഷൂ കെട്ടിക്കൊടുക്കുകയാണ് സൈനികന്‍.

SHARE