വാക്കും പ്രവൃത്തിയും തമ്മില്‍ വന്‍ അന്തരം രാഷ്ട്രീയക്കാര്‍ക്ക് വിശ്വാസ്യതക്കുറവെന്ന് രാജ്‌നാഥ്

 

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ വിശ്വാസ്യതാ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രാജ്‌നാഥ് സിങ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള വര്‍ധിച്ച അന്തരമാണ് ഈ വിശ്വാസക്കമ്മിക്കു കാരണം. വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ ഉള്ളയാളാണ് ഞാന്‍. നേതാക്കള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ അത് നടപ്പാക്കുന്നതില്‍നിന്ന് പിറകോട്ടേക്ക് പോകുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ലക്‌നോ മണ്ഡല നിവാസികള്‍ക്ക് കഴിയാവുന്നത് ചെയ്യാമെന്ന വാഗ്ദാനം മാത്രമാണ് താന്‍ നല്‍കിയിരുന്നത്. ജനങ്ങളോട് നുണ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. എഫ്.ഐ.സി.സി.ഐ വനിതാ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണ വേട്ട ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തുമ്പോഴാണ് രാജ്‌നാഥ് സിങിന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

SHARE