ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ കര്‍ണ്ണാടകകേരള അതിര്‍ത്തിയടച്ച കര്‍ണ്ണാടകയുടെ നടപടി ചോദ്യം ചെയ്ത് കാസര്‍ഗോഡ് എംപി രാജമോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണ്ണാടകയുടെ അതിര്‍ത്തി ഉപരോധം കാരണം കാസര്‍ഗോഡിന്റെ അതിര്‍ത്ഥി ഗ്രാമങ്ങളില്‍ നിന്നുള്ള സാധാരണക്കാരയ രോഗികള്‍ക്ക് അടിയന്തര ചികില്‍സ പോലും നിഷേധിക്കപ്പെടുകയാണന്നും പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രോഗികള്‍ മരിക്കുന്ന സാഹചര്യം പോലുമുണ്ടായന്നും എംപി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഭരണഘടനയുടെ 21, 19 (ഡി) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണന്നും എംപി ഹരജിയില്‍ ബോധിപ്പിച്ചു. ഭക്ഷ്യ വസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങളുടെ ലഭ്യതയെപോലും കര്‍ണ്ണാടകയുടെ അതിര്‍ത്തി ഉപരോധം സാരമായി ബാധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളോ അല്ലാത്തതോ ആയ എല്ലാ ചരക്കുനീക്കങ്ങള്‍ക്കും സര്‍ക്കാരുകള്‍ അനുമതി നല്‍കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെ പോലും കര്‍ണ്ണാടക സര്‍ക്കാര്‍ പാലിക്കുന്നില്ല. ഉപരോധം കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുകായണന്നും സുപ്രീംകോടതി അടിയന്തിരമായി വിഷയം പരിഗണിക്കണമെന്നും എംപി ആവശ്യപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനായ ഹാരിസ് ബീരാനാണ് എംപിക്ക് വേണ്ടി ഹരജി സമര്‍പ്പിച്ചത്. സുപ്രീംകോടതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹരജി പരിഗണിച്ചേക്കും.